കുവൈറ്റ്: രാജ്യം വിടുന്ന വിദേശികളുടെ എണ്ണം കുവൈറ്റിൽ ഉയരുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ 3,70,954 വിദേശികളാണ് കുവൈറ്റിൽ നിന്നും മടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടമായതിനെ തുടർന്ന് രാജ്യത്ത് നിന്നും മടങ്ങേണ്ടി വന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഒപ്പം തന്നെ സ്വദേശിവൽക്കരണവും, ഗാർഹിക മേഖലയിൽ റിക്രൂട്ട്മെന്റ് നയത്തിലുള്ള തടസങ്ങളും വിദേശികൾക്ക് തിരിച്ചടിയായിട്ടുണ്ട്.
2018ലെ കണക്കുപ്രകാരം 28,91,255 വിദേശികൾ ഉണ്ടായിരുന്ന കുവൈറ്റിൽ 2021ലെ കണക്കുകൾ പരിശോധിക്കുമ്പോൾ വിദേശികളുടെ എണ്ണം 25,20,301 ആയി കുറഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യുറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ 2018ൽ 1,07,657 വിദേശികൾ ജോലി ചെയ്തിരുന്ന കുവൈറ്റിലെ സർക്കാർ മേഖലയിൽ നിലവിൽ 10,857 പേർ കുറഞ്ഞ് 96,800 വിദേശികളായി. ഈ കാലയളവിൽ തന്നെ സ്വകാര്യ മേഖലയിൽ 2,82,000 വിദേശികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
Read also: കെഎസ്ഇബിയിൽ അനധികൃത നിയമനങ്ങളില്ല; ആരോപണത്തിന് മന്ത്രിയുടെ മറുപടി







































