ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം. ചെന്നൈ- തിരുച്ചന്തൂർ ട്രെയിനാണ് സ്വകാര്യ സ്‌കൂളിന്റെ വാനിൽ ഇടിച്ചത്.
ദൂരെ നിന്ന് ട്രെയിൻ വരുന്നത് കണ്ടിട്ടും സ്‌കൂൾ വാനിന്റെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു എന്നാണ് വിവരം. ഇതാണ് അപകടത്തിനിടയാക്കിയത്. പത്ത് കുട്ടികളും ഡ്രൈവറും ആയയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നുകുട്ടികളുടെ മരണമാണ് നിലവിൽ സ്‌ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!