കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ ജനിതക മാറ്റം വന്ന 3 കൊറോണ വൈറസ് വകഭേദം കൂടി കണ്ടെത്തി. സൗത്ത് ആഫ്രിക്കയിലെ മാരക ശേഷിയുള്ള B1.35 വൈറസ് വകഭേദം, മഹാരാഷ്ട്രയിൽ കണ്ടെത്തിയ ഇരട്ട വ്യതിയാനം സംഭവിച്ച B1.617 വൈറസ്, യുകെ വകഭേദം എന്നിവയാണ് ജില്ലയിൽ റിപ്പോർട് ചെയ്തിരിക്കുന്നത്. ഇവ അതിതീവ്ര വ്യാപന ശേഷിയുള്ളതും രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ളതുമായ വകഭേദങ്ങൾ ആയതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.
രണ്ട് ഡോസ് വാക്സിൻ എടുത്തവർ പോലും അശ്രദ്ധ കാണിക്കരുതെന്നും മാസ്ക് ധരിക്കുന്നത് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു. മഹാരാഷ്ട്ര വകഭേദം ജില്ലയിൽ പടർന്നുപിടിച്ചാൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്. സ്വകാര്യ മേഖലയിൽ പോലും മികച്ച ആശുപത്രികൾ ഇല്ലാത്ത സാഹചര്യത്തിൽ ജില്ലയിൽ രോഗവ്യാപനം പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
Also Read: കോവിഡ് ഐസിയു ലഭിക്കാതെ വയോധിക മരിച്ചു; ആംബുലൻസിൽ കഴിയേണ്ടി വന്നത് 4 മണിക്കൂർ




































