കോവിഡ് ഐസിയു ലഭിക്കാതെ വയോധിക മരിച്ചു; ആംബുലൻസിൽ കഴിയേണ്ടി വന്നത് 4 മണിക്കൂർ

By Desk Reporter, Malabar News
Old age kerala lady dies Because of not get covid ICU
ഫാത്തിമ (ഇടത്ത്), ഒരു കോവിഡ് ഐസിയു (വലത്ത്)

തൃശൂർ: കേരളത്തിലെ സ്‌ഥിതി എത്രത്തോളമെന്ന ചിത്രത്തിലേക്ക് നേരിട്ട് വെളിച്ചം വീശുന്ന മരണമാണ് വാടാനപ്പള്ളി തൃത്തല്ലൂർ പുതിയ വീട്ടിൽ ഫാത്തിമ(78)യുടെ മരണം. ആശുപത്രികളുടെ അവസ്‌ഥകൾ നേരിട്ടറിയാത്ത, ഇപ്പോഴും കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാതെ മുന്നോട്ടുപോകുന്ന സമൂഹത്തിനുള്ള ‘അപായ സൂചനയാണ്’ ഫാത്തിമയുടെ മരണം.

ഫാത്തിമ കോവിഡ് ഐസിയു കിട്ടാതെ 4 മണിക്കൂറാണ് ആംബുലൻസിൽ കഴിഞ്ഞത്. പിന്നീട് നിരവധി പരിശ്രമങ്ങൾ വഴി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ ഇവർ മരണത്തിന് കീഴടങ്ങി. എന്നാൽ, രോഗിയെ പ്രവേശിപ്പിക്കുമ്പോൾ തന്നെ ആരോഗ്യസ്‌ഥിതി ദയനീയമായിരുന്നെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീദേവി പറയുന്നു.

ശ്വാസതടസത്തെ തുടർന്ന് തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്ത ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു കോവിഡ് സമ്പർക്ക രോഗബാധ സ്‌ഥിരീകരിച്ചത്‌. കോവിഡ് സ്‌ഥിരീകരിച്ച ഉടനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐസിയു ലഭ്യമല്ലായിരുന്നു.

പിന്നീട്, ജനറൽ ആശുപത്രിയിൽ എത്തിച്ചു. നിർഭാഗ്യവശാൽ, ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് വഴിയാണു കോവിഡ് രോഗികളെ കൊണ്ടുവരേണ്ടതെന്ന വിവരം ഇവരെ കൊണ്ടുവന്നവർക്ക് അറിയില്ലായിരുന്നു. ജനറൽ ആശുപത്രിയിലും സ്‌ഥിതിഗതികൾ രൂക്ഷമാണ്. അതുകൊണ്ടുതന്നെ നിയന്ത്രങ്ങളുണ്ട്. വിവരങ്ങളറിഞ്ഞ ബന്ധുക്കൾ പഞ്ചായത്ത് അംഗത്തെയും എംപിയെയും കോവിഡ് ഹെൽപ് ലൈൻ നമ്പറുകളിലും ബന്ധപ്പെട്ടുകൊണ്ടിരുന്നു.

നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 12.05ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അധികം താമസിയാതെ ഫാത്തിമ ലോകത്തോട് വിടപറഞ്ഞു. സ്‌ഥിതി മോശമാവും മുൻപേ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ ഫാത്തിമയെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: ജീവവായു തേടി ജനം; ഓക്‌സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ; ലക്ഷങ്ങളുടെ ഇടപാടെന്ന് ഹൈക്കോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE