ഹൈദരാബാദ് : മൂന്ന് വയസുകാരനായ കുട്ടിയെ കെട്ടിടത്തിന്റെ മുകളിൽ നിന്നും യുവതി എറിഞ്ഞു കൊന്നു. ഹൈദരാബാദിൽ ഇന്നലെയാണ് സംഭവം നടന്നത്. ഹൈദരാബാദ് ഭവാനി നഗറിൽ അയേഷ എന്ന യുവതിയാണ് മൂന്ന് വയസുകാരനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് എറിഞ്ഞത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
തന്റെ ഭർതൃസഹോദരന്റെ മകനോട് ഭർത്താവ് അമിതമായ അടുപ്പം കാണിക്കുന്നതിൽ മനം നൊന്താണ് യുവതി കുട്ടിയെ അപായപ്പെടുത്തിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നുമാണ് യുവതി കുട്ടിയെ താഴേക്ക് എറിഞ്ഞത്. സംഭവത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു.
Read also : പഴയങ്ങാടിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; ദുരന്തം ഒഴിവായി




































