പഴയങ്ങാടിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; ദുരന്തം ഒഴിവായി

By News Desk, Malabar News
Road Accident
Representational Image
Ajwa Travels

പഴയങ്ങാടി: പഴയ ബസ് സ്‌റ്റാൻഡ്‌ റോഡ് സർക്കിളിൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. പഴയങ്ങാടി ഭാഗത്തേക്ക് വന്ന കാറും കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് രോഗിയെയും കൊണ്ട് പോയ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം.

ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ ടയർ പൊട്ടുകയും കാറിന്റെ മുൻഭാഗം പൂർണമായി തകരുകയും ചെയ്‌തു. അപകടത്തിൽ ആർക്കും പരിക്കില്ല.

മതിയായ സിഗ്‌നൽ സംവിധാനം ഇല്ലാത്തതും ഡിവൈഡർ സ്‌ഥാപിക്കാത്തതും കാരണമാണ് ഈ ഭാഗത്ത് അപകടങ്ങൾ കൂടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി നേരത്തെ ഇവിടെയുണ്ടായിരുന്ന വിളക്ക് തൂൺ കെഎസ്‌ടിപി അധികൃതർ നീക്കം ചെയ്‌തതും അപകടങ്ങളുടെ എണ്ണം കൂട്ടുന്നുവെന്നും നാട്ടുകാർ പറയുന്നു.

Also Read: വാക്‌സിനേഷൻ ശാസ്‍ത്രീയം, ആരും മടിച്ച് നിൽക്കരുത്; വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE