വാക്‌സിനേഷൻ ശാസ്‍ത്രീയം, ആരും മടിച്ച് നിൽക്കരുത്; വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി

By Staff Reporter, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷന് എതിരായ പ്രചാരണം സമൂഹം അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ ശാസ്‍ത്രീയമാണ് എന്നാണ് ലോകത്തിന്റെ അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം തയ്‌ക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിനേഷനോട് ഒരു തരത്തിലുളള അറച്ചുനില്‍പ്പും ആര്‍ക്കും വേണ്ടെന്നും അങ്ങനെ അറച്ചുനിൽക്കുന്നത് സമൂഹത്തിനോട് കാണിക്കുന്ന ക്രൂരതയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവരവരുടെ രക്ഷയെക്കാള്‍ സമൂഹത്തിന്റെ രക്ഷയും പ്രധാനമാണ്. എല്ലാവരും ഇതിനോട് സഹകരിക്കണം; മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കൂടാതെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടത്തുന്നുണ്ടെന്നും അത്തരം വാക്കുകൾക്ക് ചെവികൊടുക്കാതെ എല്ലാവരും വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദും വാക്‌സിൻ സ്വീകരിച്ചു. ഡെല്‍ഹി ആര്‍മി ആശുപത്രിയില്‍ നിന്നുമാണ് രാഷ്‌ട്രപതി വാക്‌സിൻ കുത്തിവെപ്പ് നടത്തിയത്. മന്ത്രിമാരായ കെകെ ശൈലജ, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ ഇന്നലെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Read Also: തിയേറ്റര്‍ പ്രതിസന്ധി; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE