തിയേറ്റര്‍ പ്രതിസന്ധി; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്

By News Desk, Malabar News
Organizations say theaters will not open Tuesday
Ajwa Travels

കൊച്ചി: സിനിമ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍. സിനിമ സംഘടനകളുടെ സംയുക്‌ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും.

പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ഇന്ന് ചേരുന്ന യോഗം തുടര്‍ നടപടികള്‍ തീരുമാനിക്കും. സെക്കന്റ് ഷോ അനുവദിക്കാത്ത സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ റിലീസ് നിശ്‌ചയിച്ച ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു.

പുതിയ ചിത്രങ്ങൾ ഇല്ലാത്തതിനാല്‍ സംസ്‌ഥാനത്തെ 50 ശതമാനത്തിലേറെ തിയേറ്ററുകളും വീണ്ടും അടച്ചിട്ടിരിക്കുകയാണ്. നാളെ പുറത്തിറങ്ങേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം ‘ദി പ്രീസ്‌റ്റി’ന്റെ റിലീസ് രണ്ടാം തവണയും മാറ്റി വെച്ചിരിക്കുകയാണ്.

National News: യുപിയിൽ കാണാതായ 12കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; പ്രതി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE