മൂന്ന് വയസുകാരനെ കെട്ടിടത്തിൽ നിന്നും എറിഞ്ഞു കൊന്നു; യുവതി അറസ്‌റ്റിൽ

By Team Member, Malabar News
crime
Representational image
Ajwa Travels

ഹൈദരാബാദ് : മൂന്ന് വയസുകാരനായ കുട്ടിയെ കെട്ടിടത്തിന്റെ മുകളിൽ നിന്നും യുവതി എറിഞ്ഞു കൊന്നു. ഹൈദരാബാദിൽ ഇന്നലെയാണ് സംഭവം നടന്നത്. ഹൈദരാബാദ് ഭവാനി നഗറിൽ അയേഷ എന്ന യുവതിയാണ് മൂന്ന് വയസുകാരനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് എറിഞ്ഞത്. വീഴ്‌ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

തന്റെ ഭർതൃസഹോദരന്റെ മകനോട് ഭർത്താവ് അമിതമായ അടുപ്പം കാണിക്കുന്നതിൽ മനം നൊന്താണ് യുവതി കുട്ടിയെ അപായപ്പെടുത്തിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നുമാണ് യുവതി കുട്ടിയെ താഴേക്ക് എറിഞ്ഞത്. സംഭവത്തെ തുടർന്ന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് യുവതിയെ അറസ്‌റ്റ് ചെയ്‌തു.

Read also : പഴയങ്ങാടിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; ദുരന്തം ഒഴിവായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE