തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ശമ്പള വിതരണത്തിനായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ധനവകുപ്പിന് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് 30 കോടി രൂപ അനുവദിച്ചത്.
അതേസമയം 65 കോടി രൂപയാണ് കെഎസ്ആർടിസി ശമ്പള വിതരണത്തിനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ബാക്കി തുകയുടെ കാര്യത്തിൽ ധനവകുപ്പ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ധനവകുപ്പ് അനുവദിച്ച തുക കൊണ്ട് ശമ്പള വിതരണം തുടങ്ങാൻ കഴിയില്ലെന്നാണ് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നത്.
Read also: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം; കണ്ണൂരിൽ 5 പോലീസുകാർക്ക് സസ്പെൻഷൻ








































