കീവ്: റഷ്യയുമായുള്ള യുദ്ധത്തിൽ ഇതുവരെ 3,000 സൈനികർ മരിച്ചതായും 10,000 പേർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി വെളിപ്പെടുത്തി. പരിക്കേറ്റവരിൽ എത്രപേർ അതിജീവിക്കുമെന്ന് പറയാൻ പ്രയാസമാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യയുടെ പിൻവാങ്ങലിനെത്തുടർന്ന് യുക്രൈൻ തലസ്ഥാനത്തിന് ചുറ്റുമുള്ള മേഖലയിൽ 900ലധികം സാധാരണക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അവരിൽ ഭൂരിഭാഗം പേർക്കും മാരകമായി വെടിയേറ്റിരുന്നു, നിഷ്കരുണം സാധാരണക്കാരെ വധിക്കുകയായിരുന്നു റഷ്യൻ സൈന്യമെന്നും പോലീസ് പറഞ്ഞു.
റഷ്യൻ പ്രദേശത്ത് യുക്രൈൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി കീവിൽ മിസൈൽ ആക്രമണം ശക്തമാക്കുമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവന്നത്. കരിങ്കടലിൽ മോസ്കോയുടെ ഫ്ളാഗ്ഷിപ്പ് നഷ്ടമായതിനെ തുടർന്നായിരുന്നു റഷ്യ ഈ മുന്നറിയിപ്പ് നൽകിയത്.
Most Read: 41 ബില്യൺ ഡോളർ വാഗ്ദാനം; ട്വിറ്ററിന് വിലപറഞ്ഞ് ഇലോൺ മസ്ക്





































