യുപിയിൽ മിഠായികഴിച്ച് 3 സഹോദരങ്ങൾ ഉൾപ്പടെ 4 കുട്ടികള്‍ മരിച്ചു; ദുരൂഹത

By Desk Reporter, Malabar News
4 children, including 3 brothers, died after eating toffee in UP; Mystery
Ajwa Travels

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മിഠായി കഴിച്ച് മൂന്ന് സഹോദരങ്ങള്‍ ഉൾപ്പടെ നാല് കുട്ടികൾ മരിച്ചു. കുശിനഗര്‍ ജില്ലയിലെ ദിലീപ്‌നഗര്‍ ഗ്രാമത്തില്‍ ബുധനാഴ്‌ചയാണ് സംഭവം. മരിച്ച കുഞ്ഞുങ്ങളില്‍ മഞ്‌ജന (5), സ്വീറ്റി (3), സമര്‍ (2) എന്നിവര്‍ സഹോദരങ്ങളാണ്. കൂടാതെ, സമീപവാസിയായ അഞ്ച് വയസുകാരൻ അരുണും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മഞ്‌ജനയുടെയും സ്വീറ്റിയുടെയും സമറിന്റെയും മുത്തശ്ശിയായ മുഖിയ ദേവിക്ക്, രാവിലെ വീട് അടിച്ചുവാരുന്നതിനിടെ ഒരു പ്ളാസ്‌റ്റിക് ബാഗ് ലഭിക്കുകയായിരുന്നു. അഞ്ച് മിഠായികളും കുറച്ച് നാണയങ്ങളുമായിരുന്നു ബാഗിലുണ്ടായിരുന്നത്.

മുഖിയ ഈ മിഠായികള്‍ തന്റെ കൊച്ചുമക്കള്‍ക്കും സമീപത്തെ കുഞ്ഞിനും നല്‍കുകയായിരുന്നെന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി കുശിനഗര്‍ അഡീഷണല്‍ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് വരുണ്‍ കുമാര്‍ പാണ്ഡേ പറഞ്ഞു. മിഠായി കഴിച്ചതിനു പിന്നാലെ കുട്ടികള്‍ ബോധരഹിതരായി.

ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. കുട്ടികള്‍ കഴിക്കാത്ത, ബാക്കിവന്ന ഒരു മിഠായി ഫോറന്‍സിക് പരിശോധനക്കായി സൂക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പാണ്ഡേ കൂട്ടിച്ചേര്‍ത്തു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം അറിയിച്ചു. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.

Most Read:  ബംഗാൾ അക്രമം; കൊൽക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തു, ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE