പാലക്കാട്: കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പോക്സോ കേസുകളുള്ള വാളയാറില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ മാത്രം രജിസ്റ്റര്‍ ചെയ്തത് 42 പോക്സോ കേസുകളെന്ന് റിപ്പോര്‍ട്ട്. പോക്സോ നിയമം നിലവില്‍ വന്നതിന് ശേഷം മാത്രമാണ് വാളയാര്‍ പോലീസ് സ്റ്റേഷനില്‍ ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്.
ലൈഗിക പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ ഒന്‍പതും 13ഉം വയസുള്ള സഹോദരിമാര്‍ കൊല്ലപ്പെട്ട വാളയാറില്‍ കുട്ടികള്‍ ലൈംഗിക പീഡനനത്തിന് പലതവണ ഇരയായിട്ടുണ്ടെന്ന് വാളയാര്‍ പോലീസ് സ്റ്റേഷനിലെ രേഖകള്‍ തന്നെ തെളിയിക്കുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ ഇതുവരെ രണ്ട് കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് എന്നതാണ് വിചിത്രമായ മറ്റൊരു വസ്തുത.
മാത്രവുമല്ല 12 വയസില്‍ താഴെ ഉള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം വന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യ പോക്സോ കേസ് റിപ്പോര്‍ട്ട് ചെയ്തതും വാളയാറില്‍ തന്നെയാണ്. കൂടുതല്‍ കേസുകള്‍ ഉള്ളത് തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം ഇതുവരെ 2 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. 23 കേസുകള്‍ നിലവില്‍ വിചാരണ ഘട്ടത്തിലാണ്. ആദിവാസി മേഖലയില്‍ നിന്നാണ് 4 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 8 കേസുകളില്‍ നിന്നും പരാതിക്കാര്‍ പിന്മാറുകയും ചെയ്തു. കൂടാതെ പോക്സോ കേസില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കാര്‍ വാളയാര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നടപടി എടുക്കുകയും ചെയ്തിരുന്നു.
Malabar News: കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു; നിരീക്ഷണ ക്യാമറ സ്ഥാപിച്ച് പോലീസ്







































