റിയാദ്: സൗദിയിൽ കോവിഡ് വാക്‌സിന്റെ നാലാം ഡോസ് വിതരണം ചെയ്‌തു തുടങ്ങി. രണ്ടാം ബൂസ്‌റ്റർ ഡോസാണ് നാലാം ഡോസായി നൽകുന്നത്. ആദ്യ ബൂസ്‌റ്റർ ഡോസ് എടുത്ത് 8 മാസം പൂർത്തിയാക്കിയ ആളുകൾക്കാണ് ഇപ്പോൾ രണ്ടാമത്തെ ബൂസ്‌റ്റർ ഡോസ് നൽകുന്നത്.
കൂടാതെ 50 വയസിന് മുകളിലുള്ള ആളുകൾക്കാണ് രണ്ടാം ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നതെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. സിഹതി ആപ് വഴി വാക്‌സിൻ സ്വീകരിക്കാനായി അനുമതി തേടണമെന്നും അധികൃതർ അറിയിച്ചു.
Read also: മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ







































