റായ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റുകളുമായ് ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. ‘അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. മാവോയിസ്‌റ്റുകള്‍ക്കും ആള്‍നാശമുണ്ട്’, മുതിര്‍ന്ന ഉദ്യോഗസ്‌ഥൻ അശോക് ജുനേജ പറഞ്ഞു. ബിജാപൂര്‍ ജില്ലയിലെ ടരേം പ്രദേശത്താണ് സംഭവം.
സിആര്‍പിഎഫിലെ എലൈറ്റ് കോബ്ര യൂണിറ്റ്, ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) എന്നിവര്‍ ചേര്‍ന്ന് സംയുക്‌ത ഓപ്പറേഷനാണ് നടത്തിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ഡിആര്‍ജി സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Read also: ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്‌ഥിരീകരിച്ചു







































