മസ്ക്കറ്റ്: കടൽ മാർഗം രാജ്യത്തേക്ക് അനധികൃതമായി കടന്നു കയറാൻ ശ്രമിച്ച 52 പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 52 പേരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ്.
അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യത്തേക്ക് പ്രവേശിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. തുടർന്ന് തീര പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവർ സഞ്ചരിച്ച 3 ബോട്ടുകളും അധികൃതർ പിടിച്ചെടുത്തു. നിലവിൽ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
Read also: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; 14 വരെ തുടരാൻ സാധ്യത