പാലക്കാട്: ആലത്തൂര്‍ തോണിപ്പാടത്ത് 63കാരനെ അയല്‍വാസി തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. അമ്പാട്ടുപറമ്പില്‍ ബാപ്പൂട്ടിയെ ആണ് അയല്‍വാസി അബ്‌ദുൾ റഹ്‌മാൻ കൊലപ്പെടുത്തിയത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഭവത്തിൽ അബ്‌ദുൾ റഹ്‌മാനെയും മകന്‍ ഷാജഹാനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. നേരത്തെ ബാപ്പൂട്ടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് അബ്‌ദുൾ റഹ്‌മാൻ കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു.
Most Read: കുതിരാനിൽ പരീക്ഷണ സ്‌ഫോടനങ്ങള്‍ ഉച്ചക്ക് 2ന്; ഗതാഗത നിയന്ത്രണം





































