പാലക്കാട് 63കാരനെ അയല്‍വാസി തലയ്‌ക്കടിച്ച് കൊന്നു

By Desk Reporter, Malabar News
murder
Representational Image

പാലക്കാട്: ആലത്തൂര്‍ തോണിപ്പാടത്ത് 63കാരനെ അയല്‍വാസി തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. അമ്പാട്ടുപറമ്പില്‍ ബാപ്പൂട്ടിയെ ആണ് അയല്‍വാസി അബ്‌ദുൾ റഹ്‌മാൻ കൊലപ്പെടുത്തിയത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സംഭവത്തിൽ അബ്‌ദുൾ റഹ്‌മാനെയും മകന്‍ ഷാജഹാനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. നേരത്തെ ബാപ്പൂട്ടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് അബ്‌ദുൾ റഹ്‌മാൻ കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു.

Most Read:  കുതിരാനിൽ പരീക്ഷണ സ്‌ഫോടനങ്ങള്‍ ഉച്ചക്ക് 2ന്; ഗതാഗത നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE