കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ സ്വർണം അധികൃതർ പിടിച്ചെടുത്തു. 2 യാത്രക്കാരിൽ നിന്നാണ് 1.8 കിലോഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളത്തിലെ പ്രിവന്റീവ് കസ്‌റ്റംസ് പിടികൂടിയത്.
ദുബായിൽ നിന്നെത്തിയ കോഴിക്കോട് കൈതപ്പൊയിൽ സ്വദേശി മൂസയിൽ നിന്ന് 968 ഗ്രാം സ്വർണവും, ഷാർജയിൽ നിന്നും എത്തിയ കാസർഗോഡ് സ്വദേശി അജ്‌മലിൽ നിന്ന് 855 ഗ്രാം സ്വർണവുമാണ് പ്രിവന്റീവ് കസ്‌റ്റംസ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.
അസി. കമ്മിഷണർ കെവി രാജന്റെ നിർദ്ദേശപ്രകാരം സൂപ്രണ്ടുമാരായ കെകെ പ്രവീൺകുമാർ, സി പ്രദീപ് കുമാർ, എം പ്രകാശ്, ഇൻസ്‌പെക്‌ടർമാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസൽ, കപിൽദേവ്, സുരീര, ഹെഡ് ഹവിൽദാർമാരായ എം സന്തോഷ് കുമാർ, ഇവി മോഹനൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
Read also: ചികിൽസാ സഹായധനം കൊണ്ട് വീട് വാങ്ങി ഭർത്താവ്; നിരന്തര പീഡനം-പരാതിയുമായി യുവതി






































