വയനാട്: ജില്ലയിലെ മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിക്ക് ശിക്ഷ വിധിച്ച് കോടതി. 8 വർഷം തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജാർഖണ്ഡ് സഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അൻസാരി(28) ആണ് കേസിലെ പ്രതി.
കൽപ്പറ്റ പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കഴിഞ്ഞ 2020 മെയ് മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തുടർന്ന് മാനന്തവാടി ഇൻസ്‌പെക്‌ടർ എംഎം അബ്‌ദുൽ കരീം, എസ്ഐ ബിജു ആന്റണി, എഎസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Read also: ഒമൈക്രോണിന്റെ പുതിയ വകഭേദം; സാമ്പിൾ വിശദ പരിശോധനക്കയച്ചു






































