ഒമൈക്രോണിന്റെ പുതിയ വകഭേദം; സാമ്പിൾ വിശദ പരിശോധനക്കയച്ചു

By News Desk, Malabar News
The Lancet Medical Journal Predicts the End of the covid Plague
Representational Image

ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദമായ ബിഎ 2.12 കണ്ടെത്തിയതായി ഡെൽഹി ആരോഗ്യവകുപ്പ്. വ്യാഴാഴ്‌ച നടത്തിയ ജീനോ പരിശോധനയിലാണ് സാമ്പിളിൽ വ്യതിയാനം കണ്ടെത്തിയത്. വിശദ പരിശോധനക്കായി സാമ്പിൾ ഐഎൻഎസ്‌എസിഒജിയിലേക്ക് അയച്ചു. ഇവിടെ നിന്നുള്ള ഫലം ലഭിക്കുന്നതോടെ പുതിയ വകഭേദം സംബന്ധിച്ച അന്തിമ സ്‌ഥിരീകരണമുണ്ടാകും.

രോഗബാധയുള്ള ആളുമായി സമ്പർക്കത്തിലുള്ളവരുടെ സാമ്പിളുകളും അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, രാജ്യതലസ്‌ഥാനമായ ഡെൽഹിയിൽ വ്യാഴാഴ്‌ച 965 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ചികിൽസയിലായിരുന്ന ഒരാൾ മരിച്ചു. ബുധനാഴ്‌ച 1009 പേർക്ക് രോഗബാധ കണ്ടെത്തുകയും ഒരാൾ മരിക്കുകയും ചെയ്‌തിരുന്നു. ഫെബ്രുവരി പത്തിന് ശേഷമുള്ള കൂടിയ കണക്കാണിത്.

Most Read: ശ്രീനിവാസൻ കൊലക്കേസ്; രണ്ടുപേർ കൂടി പിടിയിൽ, അറസ്‌റ്റ്‌ ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE