മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 857 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 485 പേർ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്‌തരായത്. നിലവിൽ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,11,221 ആയി ഉയർന്നു. ഇവരിൽ 1,95,435 ആളുകൾക്കും ഇതുവരെ രോഗമുക്‌തി നേടാനായിട്ടുണ്ട്.
അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് പ്രതിദിനം മരിക്കുന്നവരുടെ എണ്ണത്തിൽ വർധന തുടരുകയാണ്. 9 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡിനെ തുടർന്ന് ജീവൻ നഷ്‌ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 2,274 ആയി ഉയർന്നു. കൂടാതെ നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 685 ആണ്. ഇവരിൽ 237 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Read also : ആലപ്പുഴയിൽ സുഹൃത്തുക്കളെ മരിച്ച നിലയിൽ കണ്ടെത്തി; സാനിറ്റൈസർ കഴിച്ചെന്ന് സംശയം





































