ആലപ്പുഴയിൽ സുഹൃത്തുക്കളെ മരിച്ച നിലയിൽ കണ്ടെത്തി; സാനിറ്റൈസർ കഴിച്ചെന്ന് സംശയം

By Trainee Reporter, Malabar News
Ajwa Travels

തുറവൂർ: ആലപ്പുഴ തുറവൂരിൽ സുഹൃത്തുക്കളായ രണ്ടുപേരെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡിൽ തുറവൂർ ചാവടി കൈതവളപ്പിൽ സ്‌റ്റീഫൻ (48), സുഹൃത്ത് കുത്തിയതോട് പഞ്ചായത്ത് 14ആം വാർഡ് കൊല്ലശ്ശേരി വീട്ടിൽ ബൈജു (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാകൂവെന്ന് പോലീസ് അറിയിച്ചു. സാനിറ്റൈസർ കുടിച്ചതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ നിന്നും കൂടിയ അളവിൽ സാനിറ്റൈസറും ഗ്ളാസുകളും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൂലിപ്പണിക്കാരനാണ് സ്‌റ്റീഫൻ. പിതാവ്: ചാർലി, മാതാവ്: ഏലിയാമ്മ, ഭാര്യ: ബേബി, മക്കൾ: ക്രിസ്‌റ്റീന, സ്‌റ്റെഫിന. സ്വകാര്യ മൽസ്യ സംസ്‌കരണ കമ്പനിയിലെ ഡ്രൈവറാണ് ബൈജു. കൊല്ലശ്ശേരി വീട്ടിൽ കരുണാകരന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: ഷീജ, മകൾ: അപർണ.

Read also: കൊലപാതക കേസ്; സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്ന് സാഗറിന്റെ മാതാപിതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE