മദ്യലഭ്യത കുറഞ്ഞു; ഛത്തീസ്ഗഢിൽ സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിച്ചു

By Team Member, Malabar News
sanitizer
Ajwa Travels

റായ്‌പൂർ : മദ്യം ലഭിക്കാഞ്ഞതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിച്ചു. ഛത്തീസ്ഗഢിലെ റായ്‌പൂർ ജില്ലയിലാണ് സംഭവം നടന്നത്. സാനിറ്റൈസർ കുടിച്ചതിന് പിന്നാലെ ഇവരെ ബിആർ അംബേദ്‌കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സാനിറ്റൈസർ കുടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാക്കിയുള്ളവർ ചികിൽസയിൽ തുടരുകയാണ്. ഞായറാഴ്‌ച രാത്രി ഗോലെ ബസാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.

മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് സാനിറ്റൈസർ കുടിച്ചതെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ ശക്‌തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് സംസ്‌ഥാനത്ത് മദ്യലഭ്യത കുറഞ്ഞത്.

Read also : തിരഞ്ഞെടുപ്പിലെ പരാജയം; ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്ന് മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE