തിരഞ്ഞെടുപ്പിലെ പരാജയം; ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്ന് മുസ്‌ലിം ലീഗ്

By News Desk, Malabar News
muslim league

കോഴിക്കോട്: യുഡിഎഫിനുണ്ടായ അപ്രതീക്ഷിച്ച തിരിച്ചടിയുടെ ആഘാതത്തിലാണ് മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ മുസ്‌ലിം ലീഗും. തോല്‍വിക്ക് പിന്നാലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന കോണ്‍ഗ്രസ് സമീപനത്തോട് ലീഗ് നേതാക്കള്‍ക്ക് അതൃപ്‌തിയുണ്ട്.

തോല്‍വിയുടെ ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്നും ആരെങ്കിലും മാറി നിന്നതുകൊണ്ട് പോരായ്‌മകള്‍ ഇല്ലാതാകില്ലെന്നുമാണ് ലീഗ് നിലപാട്. പരാജയകാരണം സംബന്ധിച്ച ശരിയായ വിലയിരുത്തല്‍ ഉണ്ടാകണമെന്നും ലീഗ് ആവശ്യപ്പെടുന്നു.

കോഴിക്കോട് സൗത്തിലെ പരാജയത്തിന് പിന്നില്‍ ബിജെപി- സിപിഐഎം ധാരണയാണെന്ന ആരോപണവുമായി സ്‌ഥാനാര്‍ഥി നൂര്‍ബിന റഷീദ് രംഗത്തെത്തി. മണ്ഡലത്തില്‍ ബിജെപിക്ക് വോട്ട് കൂടിയത് പരാജയ കാരണമായെന്നും ഇത് പാര്‍ട്ടിയും മുന്നണിയും പഠിക്കേണ്ട വിഷയമാണെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

ഇതിനിടെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി എംഎസ്എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എത്തി. കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹം ലീഗ് സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് വിപി അഹമദ് സഹീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചു; പിണറായി വിജയൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE