തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 8ആം ക്‌ളാസ് വിദ്യാർഥികൾക്കും സ്‌കൂളിൽ അധ്യയനം ആരംഭിക്കും. 8, 9, 11 ക്‌ളാസുകൾ 15ആം തീയതി മുതലാണ് ആരംഭിക്കാനിരുന്നത്. എന്നാൽ 12ആം തീയതി മുതൽ നാഷണൽ അച്ചീവ്‌മെന്റ് സർവേ നടക്കുന്ന സാഹചര്യത്തിലാണ് 8ആം ക്‌ളാസ് വിദ്യാർഥികൾക്ക് നേരത്തെ അധ്യയനം ആരംഭിക്കാൻ തീരുമാനിച്ചത്.
അതേസമയം 9, 11 ക്‌ളാസുകാർക്ക് നേരത്തെ നിശ്‌ചയിച്ച പോലെ 15ആം തീയതി തന്നെ അധ്യയനം ആരംഭിക്കും. നിലവിലെ സാഹചര്യത്തിൽ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുൻപായി ക്‌ളാസ് പിടിഎ യോഗങ്ങൾ നിർബന്ധമായും ചേരണമെന്ന് സംസ്‌ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ തന്നെ പിടിഎ യോഗങ്ങൾ ചേരാത്ത സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയം ഉൾപ്പടെയുള്ള സ്‌കൂളുകളിൽ 8ആം ക്‌ളാസ് ആരംഭിക്കുന്നത് 10ആം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read also: വായ്‌പാ തട്ടിപ്പ്; അസം മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ അറസ്‌റ്റില്‍