സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വാർഷിക പരീക്ഷകൾ കൃത്യമായി നടത്തും; മന്ത്രി

By Team Member, Malabar News
Final Exams In Schools Should Be Conduct On Time Said Minister
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടത്തുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല പരീക്ഷകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. കൂടാതെ 90 ശതമാനം വിദ്യാർഥികളും ഇതിനോടകം തന്നെ സ്‌കൂളുകളിൽ എത്തുകയും ചെയ്‌തു. അതിനാൽ തന്നെ എല്ലാ ക്‌ളാസുകളിലെയും വാർഷിക പരീക്ഷകൾ കൃത്യമായി തന്നെ നടത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.

ഫെബ്രുവരി 21ആം തീയതി മുതലാണ് സംസ്‌ഥാനത്തെ സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയത്. കോവിഡ് വ്യാപനത്തിന് ശേഷം സ്‌കൂളുകൾ പൂർണ തോതിൽ തുറന്നതോടെ വിദ്യാർഥികൾ ഭൂരിഭാഗവും സ്‌കൂളുകളിൽ എത്തുന്നുണ്ട്. നേരത്തെ പകുതി വീതം കുട്ടികൾക്ക് ഷിഫ്‌റ്റ്‌ അടിസ്‌ഥാനത്തിലാണ്‌ സംസ്‌ഥാനത്ത് ക്‌ളാസുകൾ നടത്തിയിരുന്നത്.

Read also: ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്നു; കൊലയാളി രക്ഷപെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE