വിദ്യാലയങ്ങൾ നാളെ തുറക്കും; പ്രവേശനോൽസവ ഒരുക്കങ്ങൾ പൂർത്തിയായി

പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്‌എസ്‌എസിൽ രാവിലെ പത്ത് മണിക്ക് നിർവഹിക്കും.

By Trainee Reporter, Malabar News
Schools will open tomorrow
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിദ്യാലയങ്ങൾ നാളെ തുറക്കും. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്‌എസ്‌എസിൽ രാവിലെ പത്ത് മണിക്ക് നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും.മന്ത്രി കെഎൻ ബാലഗോപാൽ കൊല്ലം ശങ്കരമംഗലത്തും വീണാ ജോർജ് പത്തനംതിട്ട കടമ്മനിട്ടയിലും പ്രവേശനോൽസവത്തിന്റെ ഉൽഘാടനം നിർവഹിക്കും.

വിഎൻ വാസവൻ കോട്ടയം തലയോലപ്പറമ്പിലും റോഷി അഗസ്‌റ്റിൻ ഇടുക്കി വാഴത്തോപ്പിലും പി പ്രസാദ് ആലപ്പുഴ പോളതൈയിലും പി രാജീവ് എറണാകുളത്തും കെ രാധാകൃഷ്‌ണൻ തൃശൂരിലും എംബി രാജേഷ് പാലക്കാട് മലമ്പുഴയിലും വി അബ്‌ദുറഹിമാൻ മലപ്പുറം കൽപ്പകഞ്ചേരിയിലും പിഎ മുഹമ്മദ് റിയാസ് കോഴിക്കോടും ഐസി ബാലകൃഷ്‌ണൻ എംഎൽഎ വയനാട്ടിലും ഉൽഘാടനം ചെയ്യും.

വി ശിവദാസൻ എംപി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർഗോഡും പ്രവേശനോൽസവത്തിന്റെ ജില്ലാതല ഉൽഘാടനങ്ങൾ നിർവഹിക്കും. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ എന്നിവർ തൃശൂരിൽ വിവിധ സ്‌കൂളുകളിൽ പ്രവേശനോൽസവം ഉൽഘാടനം ചെയ്യും. പ്രവേശനോൽസവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി ശിവൻകുട്ടി മലയിൻകീഴ് ഗവ.വിഎച്ച്‌എസ്‌എസ് സന്ദർശിച്ചു. പ്രവേശനോൽസവ ഗാനത്തിന്റെ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

Most Read: ഡോ. വന്ദനയുടേയും രഞ്‌ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE