91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

ന്യൂട്രീഷ്യനിസ്‌റ്റും ഫിറ്റ്നസ് കോച്ചുമായ തെരേസ മൊളോനിയുടെ വീഡിയോയിലൂടെയാണ്, ഓസ്‌ട്രേലിയക്കാരിയായ ജിൽ മുത്തശ്ശിയുടെ ഫിറ്റ്നസ് യാത്ര ലോകമറിഞ്ഞത്. 91ആം വയസിലും പൂർണ ആരോഗ്യവതിയാണ് ഇവർ.

By Senior Reporter, Malabar News
Elderly Lady Happy Pic
Rep. Image (Photo Courtesy: Freepik)
Ajwa Travels

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജിൽ മുത്തശ്ശി. ഓസ്‌ട്രേലിയക്കാരിയായ ജിൽ, 91ആം വയസിലും പൂർണ ആരോഗ്യവതിയാണ്. വാർധക്യ കാലമാണെങ്കിലും ജീവിതത്തിന്റെ രസം കളയാനൊന്നും ജിൽ മുത്തശ്ശി ഒരുക്കമല്ല. എന്നുമാത്രമല്ല, ശരീരം ഏറ്റവുമധികം ഫിറ്റായി നിർത്തേണ്ട സമയം ഇതാണെന്നാണ് മുത്തശ്ശിയുടെ പോളിസി.

ന്യൂട്രീഷ്യനിസ്‌റ്റും ഫിറ്റ്നസ് കോച്ചുമായ തെരേസ മൊളോനിയുടെ വീഡിയോയിലൂടെയാണ് ജിൽ മുത്തശ്ശിയുടെ ഫിറ്റ്നസ് യാത്ര ലോകമറിഞ്ഞത്. ഈ പ്രായത്തിലും പൂർണ ആരോഗ്യത്തോടെയിരിക്കാൻ ചിട്ടയായ ജീവിതരീതിയും വ്യായാമവും മാത്രമാണ് കാരണമെന്ന് ജിൽ പറയുന്നു. ശരീരം ഇപ്പോഴും പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുക എന്നതാണ് ജില്ലിന്റെ രീതി.

ദിവസവും കുറഞ്ഞത് 12,000 ചുവടെങ്കിലും മുത്തശ്ശി നടക്കും. അതും അതിവേഗത്തിൽ തന്നെ. ഹാർബർ പാലം കടന്ന് തന്റെ നഗരമായ സിഡ്‌നിയിലെ ഓപ്പറ ഹൗസിലേക്ക് ട്രക്ക് ചെയ്‌ത്‌ തിരികെ പോകുന്നതാണ് പതിവ് ഹോബി. തീർന്നില്ല, ആഴ്‌ചയിൽ രണ്ട് ദിവസമെങ്കിലും വർക്ക്ഔട്ട് എന്ന രീതിയിൽ നീന്തലിന് പോകും. യോഗയും പലാറ്റിസും പതിവായി ചെയ്യും.

ശരീരം ഈ രീതികളുമായി ക്രമപ്പെട്ടത് മൂലം പ്രായത്തിന്റേതായ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ മുന്നോട്ടുപോകാൻ ജില്ലിന് സാധിക്കുന്നുണ്ട്. എപ്പോഴും ആക്‌ടീവായി ഇരിക്കുന്നതും മനസിന്റെ സന്തോഷവും പ്രധാനപ്പെട്ടതാണ്. ഫിറ്റ്നസിന് വേണ്ടിയുള്ള ഈ യാത്രയിൽ ഇപ്പോഴും ആളുകളുമായി ഇടപഴുകുന്നത് സന്തോഷത്തോടെ ഇരിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഇതൊക്കെ തന്നെയാണ് ദീർഘായുസിന്റെ കാരണമെന്ന് ജിൽ ഉറപ്പിച്ചു പറയുന്നു.

വ്യായാമവും മാനസിക സന്തോഷവും ചേർന്ന് കഴിഞ്ഞാൽ ഏതൊരു വ്യക്‌തിക്കും പ്രായത്തെ മറികടന്ന് ജീവിക്കാനാകുമെന്നതിന്റെ തെളിവാണ് ജിൽ എന്ന് തെരേസ പറയുന്നു. വീഡിയോ ശ്രദ്ധ നേടിയതോടെ അത്‌ഭുതത്തോടെയാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇതൊക്കെ 91ആം വയസിലും നടക്കുന്നു എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണെന്നാണ് പലരുടെയും കമന്റുകൾ.

Most Read| ഇറാൻ-യുഎസ് മൂന്നാംഘട്ട ചർച്ച വ്യാഴാഴ്‌ച; സ്‌ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE