കണ്ണൂർ: കോവിഡ് പ്രതിരോധം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ച് കലക്ടർ ടിവി സുഭാഷ് ഉത്തരവിട്ടു. രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ തുടർന്ന് 30വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരമാണ് നടപടി. കോർപറേഷൻ പരിധിയിൽ നാല്, മുനിസിപ്പാലിറ്റികളിൽ രണ്ട്, പഞ്ചായത്ത് തലത്തിൽ ഒന്ന് എന്നിങ്ങനെ 93 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് നിയമിച്ചത്.
ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ, അവയുടെ ലംഘനമുണ്ടോ എന്നിവ പരിശോധിക്കുക, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ, പൊതു പരിപാടികൾ തുടങ്ങിയ ഇടങ്ങളിൽ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രധാന ചുമതല.
Read Also: സരിതാ നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസ്; സിപിഐ പഞ്ചായത്തംഗം അറസ്റ്റിൽ







































