സരിതാ നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസ്; സിപിഐ പഞ്ചായത്തംഗം അറസ്‌റ്റിൽ

By News Desk, Malabar News
fraud arrest
Representational image
Ajwa Travels

വെള്ളറട: സരിതാ നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഐ പഞ്ചായത്തംഗത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ ഒന്നാംപ്രതിയായ കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡ് അംഗം ആനാവൂർ കോട്ടക്കൽ പാലിയോട് പുത്തൻവീട്ടിൽ രതീഷ് (32) ആണ് അറസ്‌റ്റിലായത്.

കെടിഡിസി, ബെവ്‌കോ എന്നിവിടങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഓലത്താന്നി, തിരുപുറം സ്വദേശികളിൽ നിന്ന് 16 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് നടപടി.

നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് ആസൂത്രണം ചെയ്‌തത്‌ സരിത എസ് നായരാണെന്ന് രതീഷ് നേരത്തെ തന്റെ ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കിയിരുന്നു .പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും വ്യാജ നിയമന ഉത്തരവുകൾ നൽകിയതും സരിത തന്നെയാണെന്ന് രതീഷ് കോടതിയെ അറിയിച്ചു. സരിത മൂന്ന് ലക്ഷം തിരികെ നൽകിയതിന്റെ രേഖയായി ചെക്കും ഇയാൾ കോടതിയിൽ ഹാജരാക്കിയിരുന്നു.

Also Read: കെഎം ഷാജിക്ക് എതിരായ അന്വേഷണം; വിജിലൻസ് സംഘത്തെ വിപുലീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE