റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 999 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗ ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,21,300 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം രോഗ ബാധിതരേക്കാൾ കൂടുതലാണ്. 1,005 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് മുക്തരായത്.
നിലവിൽ രാജ്യത്തെ ആകെ രോഗബാധിതരിൽ 4,04,707 ആളുകളും ഇതുവരെ രോഗ മുക്തരായിട്ടുണ്ട്. എന്നാൽ രാജ്യത്ത് നിലവിൽ പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയർന്ന് തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 14 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 7,006 ആയി ഉയർന്നു.
രാജ്യത്തെ നിലവിലത്തെ കോവിഡ് മുക്തിനിരക്ക് 96 ശതമാനമാണ്. കൂടാതെ മരണനിരക്ക് 1.7 ശതമാനമായി തുടരുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലായി 9,587 ആളുകളാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 1,356 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ള ആളുകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
Read also : നടി ദീപിക പദുക്കോണിന് കോവിഡ്




































