കൊപ്പം: സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി ഏഴാം ക്ളാസുകാരൻ. കൊപ്പം പഞ്ചായത്തിലെ മേൽമുറി പുളിയേങ്കിൽ ജംഷീറിന്റെ മകൻ മുബഷിർ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച 1,700 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
തന്റെ ഏറെ കാലത്തെ ആഗ്രഹമാണു സ്വന്തമായി ഒരു സൈക്കിൾ. ഇതിനായി സ്വരൂപിച്ച തുക വാക്സിൻ ചലഞ്ചിലേക്ക് നൽകുകയാണെന്ന് മുബഷിർ അറിയിച്ചതോടെ മാതാപിതാക്കൾക്കും സന്തോഷം. കൊപ്പം പഞ്ചായത്ത് അധ്യക്ഷൻ ടി ഉണ്ണികൃഷ്ണന് തുക കൈമാറി.
Also Read: കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം







































