കൽപ്പറ്റ: വയനാട് കാവുമന്ദം കല്ലങ്കരി ഭാഗത്ത് നിന്നും 25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി. സംഭവത്തിൽ ഉതിരം ചേരി വീട്ടിൽ ബാലൻ എന്നയാളുടെ പേരിൽ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കും.
പ്രതി ഓടി രക്ഷപ്പെട്ടതായും ഇയാളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായും എക്‌സൈസ് അറിയിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി നാടൻ തോക്ക് പോലീസിന് കൈമാറി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എംബി ഹരിദാസൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അൻവർ, റഷീദ്, അമൽദേവ്, അരുൺ, അനന്തു മാധവ്, ഷിനോജ്, ശ്രീജമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read also: ജനവിധി മാനിക്കുന്നു, പോരാട്ടം തുടരും; രാഹുൽ ഗാന്ധി






































