ജനവിധി മാനിക്കുന്നു, പോരാട്ടം തുടരും; രാഹുൽ ഗാന്ധി

By Desk Reporter, Malabar News
rahul gandhi

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഫലം പുറത്തുവന്ന പശ്‌ചാത്തലത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. “ജനവിധി ഞങ്ങൾ താഴ്‌മയോടെ അംഗീകരിക്കുന്നു. കോൺഗ്രസ് പ്രവർത്തകരോടും ഞങ്ങളെ പിന്തുണച്ച ദശലക്ഷക്കണക്കിന് ആളുകളോടും ആത്‌മാർഥമായ നന്ദി. ഞങ്ങളുടെ മൂല്യങ്ങൾക്കും ആദർശങ്ങൾക്കും വേണ്ടി ഞങ്ങൾ തുടർന്നും പോരാടും,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

തമിഴ്‌നാട്ടിൽ വിജയം നേടിയ ഡിഎംകെ മുന്നണിക്കും എംകെ സ്‌റ്റാലിനും പശ്‌ചിമ ബംഗാളിൽ ബിജെപിയെ തറപറ്റിച്ച മമതാ ബാനർജിക്കും രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചു.

കേരളത്തിൽ ഇടതു തരംഗത്തിൽ യുഡിഎഫിന് കനത്ത വീഴ്‌ചയാണ് സംഭവിച്ചത്. നേമം തിരിച്ചുപിടിച്ച് ബിജെപിയുടെ അക്കൗണ്ടും എൽഡിഎഫ് പൂട്ടി. സിപിഎമ്മിന്റെയും ഘടകകക്ഷികളുടെയും മന്ത്രിമാർ വിജയിച്ചപ്പോൾ കല്ലുകടിയായത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയമാണ്.

ഒപ്പം, ജോസ് കെ മാണി പാലായിൽ വീണതും, കൽപറ്റയിൽ ശ്രേയാംസ് കുമാർ തോറ്റതും തിരിച്ചടിയായി. ആലപ്പുഴ, അമ്പലപ്പുഴ, കോഴിക്കോട് നോർത്ത്, തൃശൂർ അടക്കം ടേം വ്യവസ്‌ഥയിൽ പ്രമുഖരെ മാറ്റിയ രണ്ട് ഡസൻ മണ്ഡലങ്ങളിൽ ഭൂരിഭാഗം സ്‌ഥാനാർഥികളും വിജയിച്ചത് സിപിഎം-സിപിഐ നേതൃത്വങ്ങൾക്ക് ആശ്വാസമായി.

Also Read:  അസം തിരഞ്ഞെടുപ്പ്; ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡുമായി ഹിമാന്ത ബിശ്വ ശർമ്മ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE