കണ്ണൂർ: കോവിഡ് പശ്‌ചാത്തലത്തിൽ ബാറുകൾ പൂട്ടിയതോടെ ജില്ലയിൽ വ്യാജ വാറ്റ് സജീവമാകുന്നു. കണ്ണൂർ ചേലോറ–കാപ്പാട് ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ 45 ലിറ്റർ വാഷ് കണ്ടെടുത്തു.
പ്രദേശത്ത് വ്യാജ വാറ്റ് നടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വിപി ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാപ്പാട് സ്‌കൈ ഡാഫോഡിൽസ് വില്ലാസിന്റെ സമീപത്തു നിന്നും ചാരായം വാറ്റാനായി പാകപ്പെടുത്തിയ വാഷ് കണ്ടെത്തിയത്.
കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ധ്രുവൻ എൻടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ റിഷാദ് സിഎച്ച്, ഗണേശ് ബാബു പിവി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Malabar News: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലബാർ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍







































