ഐആർപിസിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ; കണ്ണൂരിൽ തുടക്കമായി

By Syndicated , Malabar News
community kitchen
Ajwa Travels

കണ്ണൂർ: ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനത്തിന് തുടക്കമായി. ഐആർപിസിയുടെ നേതൃത്വത്തിൽ കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉൽഘാടനം ചെയ്‌തു.

ആദ്യഘട്ടത്തിൽ വീടുകളിലെ കിടപ്പു രോഗികൾക്കും തനിച്ച് താമസിക്കുന്നവർക്കും ഭക്ഷണം എത്തിച്ച് നൽകും. കോർപ്പറേഷൻ പരിധിയിലെ ഇതര സംസ്‌ഥാന തൊഴിലാളികൾക്കും അവരുടെ രീതിയിലുള്ള ഭക്ഷണം എത്തിക്കാനുള്ള പദ്ധതി ആലോചനയിൽ ഉണ്ടെന്ന് പി ജയരാജൻ പറഞ്ഞു.

കിടപ്പ് രോഗികൾക്ക് മരുന്നുകൾ, ആംബുലൻസ് സർവീസ് എന്നിവയും ഐആർപിസി എത്തിക്കുന്നുണ്ട്. കൂടാതെ കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾ പയ്യാമ്പലത്ത് നടന്നു വരുന്നതും ഐആർപിസിയുടെ നേതൃത്വത്തിലാണ്.

Read also: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; പ്രതികൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE