തിരുവനന്തപുരം: രാജ്യം ലോക് ഡൗണില്‍ നിന്ന് പൂര്‍ണ സജീവതയിലേക്ക് വരികയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായി ഇല്ല. ഒട്ടുമിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല. വരും ദിവസങ്ങളില്‍ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട കടകള്‍ തുറക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗവ്യാപന തോത് വര്‍ധിക്കുകയും ചെയ്യും. ഇപ്പോഴും വര്‍ധിക്കുകയാണ്. രാജ്യത്ത് ആകെ കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 92, 071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി 5 ദിവസമായി രോഗബാധിതരുടെ എണ്ണം 90,000 മുകളിലാണ്. ആകെ രോഗം ബാധിച്ചവര്‍ 45 ലക്ഷത്തില്‍ അധികം. 10 ലക്ഷത്തോളം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായാധിക്യം ഉള്ളവരില്‍ രോഗം പിടിപെട്ടാല്‍ മരണനിരക്ക് ഉയരും. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ബ്രേക്ക് ദ് ചെയിന്‍ കൂടുതല്‍ കാര്യക്ഷമം ആക്കേണ്ടതാണെന്ന് കണ്ടു. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകള്‍ സംഘടിപ്പിക്കും. ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റ് സ്റ്റാഫും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ 133 സിഎല്എഫ്ടിസികളും പതിനാറായിരത്തോളം കിടക്കകളും തയാറാക്കി. രണ്ടാം ഘട്ടത്തില്‍ 400 സിഎല്എഫ്ടിസികളും 31,355 കിടക്കകളും മൂന്നാം ഘട്ടത്തില്‍ 666 സിഎല്എഫ്ടിസികളും 46,156 കിടക്കകളുമാണ് ഉണ്ടാവുക. ആകെ 1301 സിഎല്എഫ്ടിസികളും ഒരു ലക്ഷത്തിലേറെ കിടക്കകളുമാണ് ഉള്ളത്. കോവിഡ് പോസിറ്റീവ് ആയ എന്നാല്‍ രോഗലലക്ഷണമൊന്നും ഇല്ലാത്തവരും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ചികില്സിക്കുക.
2020 സെപ് 14: കേരള കോവിഡ് റിപ്പോർട്ട്






































