കോവിഡ് ; രോഗമുക്‌തി 2110, സമ്പര്‍ക്ക രോഗികള്‍ 2346, ആകെ രോഗബാധ 2450

By Desk Reporter, Malabar News
Covid Kerala Report on 2020 Nov 16_Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2110 പേരാണ്. ആകെ രോഗബാധ 2450 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 15 ആണ്. സമ്പര്‍ക്ക രോഗികള്‍ 2346 ഇന്നുണ്ട്. മലപ്പുറം ജില്ല കോവിഡ് കണക്കിൽ മറ്റെല്ലാ ജില്ലകളെയും കടന്ന് അപകടത്തിലേക്ക് പോകുകായാണോ എന്ന് സംശയിക്കണം. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 482 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് പുതുതായി 17 ഹോട്ട് സ്‌പോട്ടുകള്‍ നിലവില്‍ വന്നു. ലോക് ഡൗൺ നീങ്ങുന്നതോടെ ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 56
കണ്ണൂർ: 232
വയനാട്: 20
കോഴിക്കോട്: 382
മലപ്പുറം: 482
പാലക്കാട്: 175
തൃശ്ശൂർ: 161
എറണാകുളം: 255
ആലപ്പുഴ: 107
കോട്ടയം: 122
ഇടുക്കി: 58
പത്തനംതിട്ട: 16
കൊല്ലം: 142
തിരുവനന്തപുരം: 332

ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 2110 ആണ്, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 415, കൊല്ലം 165, പത്തനംതിട്ട 103, ആലപ്പുഴ 198, കോട്ടയം 121, ഇടുക്കി 25, എറണാകുളം 125, തൃശൂര്‍ 140, പാലക്കാട് 93, മലപ്പുറം 261, കോഴിക്കോട് 123, വയനാട് 76, കണ്ണൂര്‍ 135, കാസര്‍ഗോഡ് 130. ഇനി ചികിത്സയിലുള്ളത് 30,486. ഇതുവരെ ആകെ 79,813 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.

ആകെ 2450 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 73 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ2346 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 49, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് 377, മലപ്പുറം 457, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, എറണാകുളം 214, ഇടുക്കി 49, കോട്ടയം 121, കൊല്ലം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 16, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 313 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 454 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 15 ആണ്.

സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന്‍ (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന്‍ (56), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന്‍ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന്‍ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹീം (58).

സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മുരളീധരന്‍ (65), ആഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂര്‍ സ്വദേശിനി തങ്കമണി (65), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകന്‍ (60), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് നീലേശ്വരം സ്വദേശി നാരായണന്‍ ആചാരി (68), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജന്‍ (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Vaccine Updates: ഓക്സ്ഫോഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിച്ചു

ഇന്ന് രോഗം ബാധിച്ച 64 ആരോഗ്യ പ്രവര്‍ത്തകരില്‍ കണ്ണൂര്‍ 24 ആരോഗ്യ പ്രവര്‍ത്തകരും, തിരുവനന്തപുരം 16, വയനാട് 01, കോഴിക്കോട് 01, മലപ്പുറം 05, കാസര്‍ഗോഡ് 03, കൊല്ലം 06, എറണാകുളം 05, തൃശ്ശൂര്‍ 02, ആലപ്പുഴ ഒരാള്‍ എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ. ഇവരെ കൂടാതെ, എറണാകുളം ജില്ലയിലെ 23 നേവല്‍ ബേസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,52,585 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,89,265 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഒഴിവാക്കപ്പെട്ട 09 ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങള്‍; പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (സബ് വാര്‍ഡ് 15), വടക്കാഞ്ചേരി (15), അലനല്ലൂര്‍ (18), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (സബ് വാര്‍ഡ് 1, 2), കുറ്റൂര്‍ (11), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 15), വയനാട് ജില്ലയിലെ അമ്പലവയല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാര്‍ഡ് 8) എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. ഇനി 615 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 17 ഹോട്ട് സ്പോട്ടുകളാണ്;  ആലപ്പുഴ ജില്ലയിലെ എടത്വാ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9), മുളക്കുഴ (വാര്‍ഡ് 15), മുതുകുളം (10, 11 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി (15), കറുവാരക്കുണ്ട് (10, 11, 13, 14), മുന്നിയൂര്‍ (3), തിരുവനന്തപുരം ജില്ലയിലെ മുണ്ടയ്ക്കല്‍ (6), മാണിക്കല്‍ (11), പുളിമാത്ത് (14), കോഴിക്കോട് ജില്ലയിലെ കാരാശേരി (സബ് വാര്‍ഡ് 12, 15), കാവിലുംപാറ (സബ് വാര്‍ഡ് (8), മരുതോംകര (സബ് വാര്‍ഡ് 5), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 1, 2), വെള്ളമുണ്ട (സബ് വാര്‍ഡ് 11), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 2), പാലക്കുഴ (സബ് വാര്‍ഡ് 2) പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (1) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.

2213 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,05,158 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,241 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലുമാണ്.

Vaccine News: റഷ്യന്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ ശ്രമം തുടങ്ങി; ആരോഗ്യമന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE