സീതാംഗോളി: കരാട്ടെ അധ്യാപകനായ അഷ്‌റഫ് ‘തലകുത്തനെ’ നടന്ന് കയറിയത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്. അപ്പ് സൈഡ് ഡൗൺ ലോട്ടസ് പൊസിഷനിൽ 30 സെക്കൻഡ് കൊണ്ട് 14.44 മീറ്റർ മീറ്റർ സഞ്ചരിച്ചാണ് അഷ്‌റഫ് ഈ നേട്ടം കൈപ്പിടിയിൽ ഒതുക്കിയത്. ഏഷ്യാ റെക്കോർഡ്‌സിന് പുറമേ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും സീതാംഗോളി സ്വദേശിയായ അഷ്‌റഫ് ഇടം നേടി.
നിലവിൽ കരാട്ടെ അധ്യാപകനായ ഇദ്ദേഹത്തിന് കരാട്ടെ ആൻഡ് ഫിറ്റ്‌നെസ് ട്യൂട്ടോറിയൽ എന്ന യൂ ട്യൂബ് ചാനലുമുണ്ട്. 2018ൽ നെതർലാൻഡിൽ നടന്ന വേൾഡ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൽസരിച്ച അഷ്റഫ് രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കിയിരുന്നു. കൂടാതെ ഒൻപത് പ്രാവശ്യം ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്‌ഥാനവും നേടിയിട്ടുണ്ട്.
Also Read: എത്ര ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ടെന്ന് വ്യക്‌തമാക്കണം; സർക്കാരിന് ഹൈക്കോടതി നിർദ്ദേശം








































