തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. നാല് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയിലാണ് നടപടി.
ജൂലൈ 16നാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു സസ്‌പെൻഷൻ. കേസുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജന്‍സികള്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു.
Read also: ബാങ്കില്‍ പോയത് ആഭരണങ്ങള്‍ എടുക്കാന്‍; പി കെ ഇന്ദിര







































