ബാങ്കില്‍ പോയത് ആഭരണങ്ങള്‍ എടുക്കാന്‍; പി കെ ഇന്ദിര

By Syndicated , Malabar News
E P Jayarajan_wife_Malabar news
Representational Image
Ajwa Travels

കണ്ണൂര്‍: വിവാദങ്ങളില്‍ മറുപടിയുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര. ‘ബാങ്ക് ലോക്കറില്‍ പോയത് പേരക്കുട്ടികളുടെ ആഭരണങ്ങള്‍ എടുക്കാനാണ്. എവിടെയും ക്വാറന്റീന്‍ ലംഘിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് വന്നത്. വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് ഞാനാണ്. ഞാന്‍ ക്വാറന്റീനിലാണെന്ന് ആരാണ് പറഞ്ഞത്. ആരെങ്കിലും ഇക്കാര്യം എന്നോട് വിളിച്ചു ചോദിച്ചോ’-.ഇന്ദിര ചോദിച്ചു

Read also: കെടി ജലീലിന് ശക്തമായ പിന്തുണ, വേട്ടയാടാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി

തനിക്ക് രണ്ട് പേരക്കുട്ടികളാണ്. പേരക്കുട്ടികളുടെ പിറന്നാളാണ് ഇരുപത്തിയഞ്ചിനും ഇരുപത്തിയേഴിനും. അവര്‍ക്ക് കൊടുക്കാന്‍ അവരുടെ ആഭരണങ്ങള്‍ എടുക്കാനാണ് കഴിഞ്ഞ വ്യാഴാഴ്ച ബാങ്കില്‍ പോയത്. അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോകേണ്ടി വരും. തിരിച്ചുവരുന്നത് ഇരുപത്തിയഞ്ചിനു ശേഷം മാത്രമായിരിക്കും. അതുകൊണ്ടാണ് വ്യാഴാഴ്ച പോയി സ്വര്‍ണം എടുത്തത് എന്നും പി.കെ. ഇന്ദിര മാധ്യമങ്ങളോട് പ്രതികരിച്ചു

ക്വാറന്റീന്‍ കാലവധി അവസാനിക്കുന്നതിന് മുന്‍പാണ് ഇന്ദിര കേരള ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ എത്തിയത് എന്നായിരുന്നു ആരോപണം. ബാങ്കിലെ മുൻ മാനേജര്‍ കൂടിയായ ഇവര്‍ ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ബാങ്കിലെത്തിയത്.

Read also: വ്യാജ വാര്‍ത്തകള്‍ക്ക് വിലങ്ങിടാന്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE