ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പോലീസ് അറസ്റ്റിലായ മുന്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ പിന്തുണച്ച് ശശി തരൂര്‍ എം പി.
‘വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് പറയുന്ന പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ വിലകൊടുക്കേണ്ടി വന്നവരെ മറന്നു. ഇന്നത്തെ ഇന്ത്യയില്‍ പകപോക്കുന്നത് സ്വന്തം പൗരന്മാര്ക്കുനേരെ മാത്രമാണ്. അല്ലാതെ, ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നടപടികളെയല്ല’- തരൂര്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹി കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തി എന്നാണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് മേല്‍ചുമത്തിയ കുറ്റം. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന് ബാഗിലെ സി എ എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.
ഡല്‍ഹി കലാപത്തിന്റെ പ്രതിപ്പട്ടികയില്‍ തന്നെ വലിച്ചിഴക്കാന്‍ ഡല്‍ഹി പോലീസ് കള്ള സാക്ഷി മൊഴി പറയാന്‍ നല്കാന് പലരെയും നിര്‍ബന്ധിക്കുന്നതായി ആരോപിച്ച് നേരത്തെ ഉമര്‍ ഖാലിദ് ഡല്‍ഹി പൊലീസ് കമീഷണര്‍ എസ് എന്‍ ശ്രീനിവാസ്തവക്ക് കത്തെഴുതിയിരുന്നു.
Read also: നാണക്കേട്, ശബ്ദമുയരണം; ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്






































