ന്യൂ ഡെൽഹി: രാജ്യത്തെ എല്ലാ ഭാഷകളും തുല്യമായി ആദരിക്കപ്പെടണമെന്നും, ഒരു ഭാഷയും അടിച്ചേൽപ്പിക്കുകയും എതിർക്കപ്പെടുകയും ചെയ്യരുതെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി മധുബൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് ഉപരാഷ്ട്രപതി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്ന ആരോപണങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രാജ്യത്തെ ഭാഷകളുടെ വൈവിധ്യത്തെ പ്രകീർത്തിച്ച അദ്ദേഹം ഇന്ത്യൻ ഭാഷകൾക്ക് സമ്പന്നമായ ചരിത്രമുണ്ടെന്നും അതിൽ നാമെല്ലാം അഭിമാനിക്കണം എന്നും ചൂണ്ടിക്കാണിച്ചു.
Kerala News: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
1918ൽ മഹാത്മാഗാന്ധി സ്ഥാപിച്ച ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പ്രവർത്തനങ്ങൾ ഓർമിപ്പിച്ച അദ്ദേഹം ദേശീയ ഭാഷ എന്ന നിലയിൽ ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും പഠിപ്പിക്കുന്നത്തിനൊപ്പം അവിടങ്ങളിലെ പ്രാദേശിക ഭാഷ മറ്റു സംസ്ഥാനങ്ങളിൽ ജനകീയമാക്കാനും ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയത്തിൽ മാതൃഭാഷക്ക് നൽകുന്ന പ്രാധാന്യത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
“മാതൃഭാഷയിലൂടെ ഉള്ള പഠനം കുട്ടികളെ കൂടുതൽ സഹായിക്കും, അവരുടെ ആശയങ്ങൾ എളുപ്പത്തിൽ പ്രകടിപ്പിക്കാനും അവർക്ക് കഴിയും”- ഉപരാഷ്ട്രപതി പറഞ്ഞു.
Also Read: യുഎന്നിന്റെ വനിതാ ഉന്നമന കമ്മീഷൻ; ഇന്ത്യക്ക് അംഗത്വം, ചൈന പുറത്ത്
സമീപകാലത്ത് തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഹിന്ദി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു.



































