കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. സുന്ദരന്റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിനി കൗസല്യയുടെ മൃതദേഹം ഇന്നലെ സുന്ദരന്റെ ബന്ധുക്കൾ മാറി സംസ്‌കരിച്ചിരുന്നു.
സംഭവത്തെ തുടർന്ന് പിടിഎ റഹീം എംഎൽഎ ഉൾപ്പടെയുള്ള നേതാക്കൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിയിരുന്നു. മെഡിക്കൽ കോളേജ് അധികൃതർ തന്നെയാണ് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യം തയ്യാറാക്കിയത്. കൗസല്യയുടെ ചിതാഭസ്‌മം അടുത്ത ദിവസം ബന്ധുക്കൾ ഏറ്റുവാങ്ങും. അതേസമയം, മോർച്ചറിയിൽ നിന്ന് മൃതദേഹം ആംബുലൻസിലേക്ക് കയറ്റുന്നതിനിടയിൽ സംഭവിച്ച വീഴ്‌ചയാണ് മൃതദേഹം മാറി പോകാൻ കാരണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിച്ചു.
Read also: ഒഡീഷയിൽ നിന്നെത്തിയ മെഡിക്കൽ ഓക്‌സിജൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക്







































