കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ നിന്നും പോലീസ് ആയുധങ്ങള്‍ പിടികൂടി. കുന്നത്തെരു- കണ്ണങ്കാട് ക്ഷേത്രം റോഡില്‍ കൊവ്വലിലെ കലുങ്കിനടിയിലാണ് മൂന്നു വടിവാളുകള്‍ കണ്ടെത്തിയത്. കലുങ്കിനടിയില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ ആയിരുന്നു ആയുധങ്ങൾ.
തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. മീന്‍പിടിക്കാന്‍ പോയവരാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ വടിവാളുകള്‍ കണ്ടെത്തിയത്. അധികം പഴക്കമില്ലാത്തതാണ് പിടികൂടിയ വടിവാളുകളെന്ന് പോലീസ് പറഞ്ഞു. ആയുധങ്ങൾ പോലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Malabar News: ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക്; ആരോഗ്യ വിദഗ്‌ധർ






































