ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക്; ആരോഗ്യ വിദഗ്‌ധർ

By Desk Reporter, Malabar News
covid test
Representational image
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന ജില്ലകളിൽ ഒന്നായ കോഴിക്കോട് രോഗവ്യാപനം നിയന്ത്രണത്തിലേക്ക് എത്തുന്നതായി ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയിൽ രോഗവ്യാപനം കുറയുന്നുണ്ട്. മെയ് 9ന് അവസാനിച്ച ആഴ്‌ചയിൽ 28.7 ശതമാനമായിരുന്നു ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ കഴിഞ്ഞ ആഴ്‌ച ഇത് 25.5 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഞായറാഴ്‌ച 20.06 ആയിരുന്നു ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കെങ്കിൽ ഇന്നലെയത് 17.61 ശതമാനമായി കുറഞ്ഞു. അതേസമയം, ചില പ്രദേശങ്ങളിൽ രോഗവ്യാപനം തീവ്രമാണ്. 23 നഗരസഭകളിൽ പ്രതിവാര ടിപിആർ 30 ശതമാനത്തിനു മുകളിലാണ്. ടിപിആർ 35 ശതമാനം മുതൽ 45 ശതമാനം വരെയുള്ള 5 നഗരസഭകളുണ്ട്. ഒളവണ്ണ (45%), തൂണേരി (44%), കോട്ടൂർ (38%), ചേളന്നൂർ ( 37%), രാമനാട്ടുകര (37%) നഗരസഭയിലുമാണ് രോഗവ്യാപനം കൂടുതൽ.

വീടുകളിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവരിൽ നിന്ന് വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് രോഗം പകരുന്നതാണ് പല മേഖലകളിലും രോഗ വ്യാപനം കുറയാതിരിക്കാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

Malabar News:  കടൽ ക്ഷോഭത്തിന്റെ ബാക്കിപത്രമായി തീര മേഖലകളിൽ മാലിന്യക്കൂമ്പാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE