വാണിമേൽ: വാണിമേൽ കന്നുകുളത്ത് വീടിനോട് ചേർന്ന ഷെഡിൽ നിന്ന് 6 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.
പാറപ്പുറത്ത് ഷാജിയുടെ വീടിനോട് ചേർന്ന ഷെഡിൽ നിന്നാണ് ചാരായവും ഉപകരണങ്ങളും പിടികൂടിയത്. പോലീസ് സംഘം പരിശോധനക്ക് എത്തിയതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. ചാരായവും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. എസ്ഐ വിപി വിനോദിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ പി അനിൽകുമാർ, രാംദാസ്, ജോസ് ജോസഫ്, സിപിഒമാരായ പി വിജീഷ്, അനിൽകുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
Read also: കാട്ടുപന്നി ശല്യം രൂക്ഷം; ജനകീയ സമരത്തിന് ഒരുങ്ങി കൃഷി സംരക്ഷണ സമിതി




































