കാട്ടുപന്നി ശല്യം രൂക്ഷം; ജനകീയ സമരത്തിന് ഒരുങ്ങി കൃഷി സംരക്ഷണ സമിതി

By Trainee Reporter, Malabar News
Representational image
Ajwa Travels

കൂളിമാട്: കോഴിക്കോട് ചാത്തമംഗലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 12ആം വാർഡിലെ കുറുമ്പ്രകുന്ന്, കുറ്റിക്കുളം, പറയരുകോട്ട ഭാഗത്തെ കാടുകളിലാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നത്.

പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവാകുകയാണ്. കാടുകൾ വെട്ടിത്തെളിച്ച് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കാട്ടുപന്നികൾ വിളകൾ നശിപ്പിച്ച് തുടങ്ങിയതോടെ കൃഷിയെ ആശ്രയിക്കുന്നവർ കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.

അതേസമയം, പ്രശ്‌നത്തിന് ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് ചിറ്റാരിപ്പിലാക്കൽ കൃഷി സംരക്ഷണ സമിതി അറിയിച്ചു. പ്രഫ. സികെ അഹമ്മദ്, റഷീദ് മാസ്‌റ്റർ, മെഹബൂബ് ചാലിക്കുഴി, പികെ ദേവകി, സുബ്രഹ്‌മണ്യൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read also: ബ്ളാക്ക് ഫംഗസ് ചികിൽസാ ഏകോപനത്തിന് 7 അംഗം സമിതി; കോഴിക്കോട് മെഡിക്കൽ കോളേജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE