ബ്ളാക്ക് ഫംഗസ് ചികിൽസാ ഏകോപനത്തിന് 7 അംഗം സമിതി; കോഴിക്കോട് മെഡിക്കൽ കോളേജ്

By Team Member, Malabar News
kozhikode medical college
Ajwa Travels

കോഴിക്കോട് : ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള ചികിൽസ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ സമിതി രൂപീകരിച്ചു. 7 അംഗങ്ങൾ അടങ്ങുന്ന സമിതിയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് കൺവീനർ. കൂടാതെ രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയുടെ അടിസ്‌ഥാനത്തിൽ എല്ലാ ദിവസവും സമിതി ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്താൻ തീരുമാനമായിട്ടുണ്ട്.

സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 9 ആളുകളാണ് ബ്ളാക്ക് ഫംഗസ് രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നത്. ഈ സാഹചര്യത്തിൽ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന ഉണ്ടായാൽ ബ്ളാക്ക് ഫംഗസ് രോഗബാധിതർക്കായി പ്രത്യേക വാർഡ് തുറക്കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം ബ്ളാക്ക് ഫംഗസ് രോഗബാധിതർക്ക് നൽകാനുള്ള മരുന്നുകളുടെ ക്ഷാമവും സംസ്‌ഥാനത്ത് തുടരുകയാണ്. പ്രതിദിനം ഒരു രോഗിക്ക് 6 വയൽ മരുന്ന് ആവശ്യമാണെന്നും, എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ അവശേഷിക്കുന്നത് 10 വയൽ മരുന്നുകൾ മാത്രമാണെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ആശുപത്രിയിലേക്ക് കൂടുതൽ മരുന്ന് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

Read also : എയർ ഇന്ത്യയിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE